വാഷിംഗ്ടൺ: ബൈജൂസിന്റെ യുഎസ് ധനകാര്യ വിഭാഗമായ ആൽഫയും അമേരിക്കയിലെ ഗ്ലാസ് ട്രെസ്റ്റ് കമ്പനിയും തമ്മിലുള്ള കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് യുഎസ് കോടതി. കേസിൽ കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ (95897840500 ഇന്ത്യൻ രൂപ) ഗ്ലാസ് ട്രെസ്റ്റിന് നൽകണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.
അതേസമയം രേഖകൾ ഹാജരാക്കാനുള്ള നിർദ്ദേശങ്ങൾ ബൈജു രവീന്ദ്രൻ ആവർത്തിച്ച് പാലിക്കാത്തതിനെ തുടർന്ന് നവംബർ 20 ന് ഡെലവെയർ കോടതിയിലെ ജഡ്ജി ബ്രെൻഡൻ ഷാനൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എന്നാൽ യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങളിൽ നിന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എടുത്ത 100 കോടി ഡോളർ വായ്പയുടെ നിബന്ധനകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഗ്ലാസ് ട്രസ്റ്റ് കേസ് നൽകിയത്. ഇതിൽ, 53.3 കോടി ഡോളർ വായ്പത്തുക അനധികൃതമായി അമേരിക്കയ്ക്കുപുറത്തേക്ക് കടത്തിയെന്നാണ് ഉയർന്ന പ്രധാന ആരോപണം. തുടർന്ന് ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
