ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും മടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ഡിഎയുടെ വിജയം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും തിരുവനന്തപുരത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഈ ഊര്‍ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കായും ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനും ബിജെപി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും മറ്റൊരു പോസ്റ്റിലൂടെ മോദി അറിയിച്ചു. കേരളം യുഡിഎഫിനെയും എല്‍ഡിഎഫിനെയും മടുത്തുവെന്നും നല്ല ഭരണം കാഴ്ചവയ്ക്കാനും എല്ലാവര്‍ക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു തിരഞ്ഞെടുപ്പായി ജനങ്ങള്‍ എന്‍ഡിഎയെ കാണുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
