വി.എസ്സിന്റെ മുൻ പിഎ എ.സുരേഷ് കോൺഗ്രസിൽ ചേർന്നു: മലമ്പുഴയിൽ  കൈപ്പത്തി ചിഹ്നത്തിൽ   മത്സരിച്ചേക്കും. 

MARCH 17, 2026, 12:09 AM

 പാലക്കാട്: വി.എസ് അച്ഛ്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ.സുരേഷ് കോൺഗ്രസിൽ ചേർന്നു. എ.സുരേഷിന് പാലക്കാട് ഡിസിസി ഓഫീസിൽ വെച്ച് പ്രസിഡന്റ് എ.തങ്കപ്പൻ അംഗത്വം നൽകി. 

 മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി തന്നെ സുരേഷ് മത്സരിച്ചേക്കും. 

വി.എസ്സിന്റെ നിഴലായി പ്രവർത്തിച്ച എ.സുരേഷിലൂടെ മലമ്പുഴ മണ്ഡലത്തിൽ വലിയ തോതിൽ വോട്ട് വർധിപ്പിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 

vachakam
vachakam
vachakam

 കൈപ്പത്തി ചിഹ്നത്തിൽ അല്ലാതെ മത്സരിച്ചാൽ വോട്ടുകുറയുമെന്ന് നേരത്തെ പാർട്ടി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന് പാർട്ടി ചിഹ്നം നൽകാൻ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചത്.  

  ഭരണവിരുദ്ധ വികാര വോട്ടുകൾ ബിജെപിയിലേക്ക് പോകാതിരിക്കാൻ കൂടിയാണ് എ.സുരേഷ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി മലമ്പുഴ മണ്ഡലത്തിൽ  കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam