പട്ടിമറ്റം: കുന്നത്തുനാടിൽ ബാബു ദിവാകരൻ ട്വൻ്റി20 സ്ഥാനാർഥിയായി മത്സരിക്കും. എൻഡിഎയുടെ ഭാഗമായ ട്വൻ്റി20 പാർട്ടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനിടെ ആണ് ബാബു ദിവാകരൻ്റെ സർപ്രൈസ് എൻട്രി.
പട്ടിമറ്റത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് ബാബു ദിവാകരൻ എത്തിയത്.
മരിച്ചാലും കോൺഗ്രസ് വിടില്ലെന്ന് പറഞ്ഞതിൻ്റെ രണ്ടാം നാളാണ് എൻഡിഎ സ്ഥാനാർഥിയായി ബാബു ദിവാകരൻ പ്രത്യക്ഷപ്പെടുന്നത്.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളം ഞെട്ടുമെന്നും ആദ്യ ഭൂരിപക്ഷം കുന്നത്തുനാടിൽ നിന്ന് തുടങ്ങുമെന്നും മുൻ കോൺഗ്രസ് നേതാവായ ബാബു ദിവാകരൻ പ്രതികരിച്ചു. അച്ഛനമ്മമാർ ചെയ്ത പുണ്യമാണ് ഈ വേദിയിൽ എത്തിച്ചതെന്നാണ് വാക്കുകൾ ഇടറിക്കൊണ്ട് ബാബു ദിവാകരൻ പറഞ്ഞത്. "ഒരു കാലത്തും ഗോഡ് ഫാദർമാർ ഉണ്ടായില്ല.
ലഭിച്ച പദവികൾ വഴക്കിട്ടോ ഗ്രൂപ്പ് കളിച്ചോ നേടിയതല്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളം ഞെട്ടും. ആദ്യ ഭൂരിപക്ഷം കുന്നത്തുനാടിൽ നിന്ന് തുടങ്ങും," ബാബു ദിവാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?