തിരുവനന്തപുരം: ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കാൻ ഒരുങ്ങി കോൺഗ്രസ്.
50 ൽ അധികം പേരെ ഉൾപ്പെടുത്തി കൊണ്ടുള്ള ആദ്യഘട്ട പട്ടികയാണ് ഇന്ന് പുറത്തുവിടുക എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടാം ഘട്ട സ്ഥാനാർഥി നാളെ പ്രഖ്യാപിച്ചേക്കും.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ സുധാകരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല.
സുധാകരന് പുറമെ എം കെ രാഘന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
അതേസമയം കണ്ണൂരില്‍ നിന്നും ജനവിധി തേടുമെന്ന ഉറച്ച നിലപാടിലാണ് തെ സുധാകരന്‍. അങ്ങനെയെങ്കില്‍ സുധാകരന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
