കണ്ണൂര്‍: പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍.
സിപിഐഎം സ്ഥാനാര്‍ത്ഥിയായി പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എയെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വി കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണന്‍.
അഴിമതിക്ക് എതിരായ പോരാട്ടം ആണിതെന്നും ഇടതുപക്ഷത്തിന് എതിരായ പോരാട്ടം അല്ലെന്നും കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 'പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷമായി കാണുന്നില്ല. ഒരു ഇടതുപക്ഷക്കാരനെ പോലെ അല്ല അദ്ദേഹത്തിന്റെ ഇടപെടല്‍.
ഒരു ഇടതുപക്ഷക്കാരന് എങ്ങനെ ആണ് രക്തസാക്ഷി ഫണ്ട് അപഹരിക്കാന്‍ കഴിയുക. മാഫിയ സംഘത്തിന്റെ കയ്യില്‍ നിന്ന് ഇടതുപക്ഷത്തെ രക്ഷിച്ചെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം.
പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ നിരന്തരം മത്സരിക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. ഒരു മുന്നണിയുടെയും സ്ഥാനാര്‍ത്ഥി ആയി മത്സരിക്കാന്‍ ഇല്ല', കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?