തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ആധിപത്യമാണ് കാണാന്‍ കഴിഞ്ഞത്. ജില്ലാ പഞ്ചായത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. അതേസമയം ഇത്തവണ എന്‍ഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി.
തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവില്‍ 50 സീറ്റുകളാണ് എന്‍ഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ 48 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20. എല്‍ഡിഎഫ് 27. കൊല്ലം കോര്‍പറേഷനില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് 18, എന്‍ഡിഎ 9. എറണാകുളം കോര്‍പറേഷനില്‍ എല്‍ഡിഎഫ് 20, യുഡിഎഫ് 46, എന്‍ഡിഎ 6. തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് 33, എല്‍ഡിഎഫ് 11, എന്‍ഡിഎ 8. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ് 28, യുഡിഎഫ് 26, എന്‍ഡിഎ 13. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 36, എന്‍ഡിഎ 4.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
