തൃക്കാക്കര: തൃക്കാക്കരയില്‍ സിപിഐഎമ്മിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി എത്തുമോ?. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ പിഎ മേരി അനിത സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
മുന്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായ ഡോ പി എ മേരി അനിത പാര്‍ട്ടി പ്രവര്‍ത്തനമെല്ലാം ഒഴിവാക്കി ഭിന്നശേഷി ഉന്നമന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയാണ്.
ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിഎച്ച്ഡിയുള്ള ഡോക്ടര്‍ ഇപ്പോള്‍ സൈക്കോളജിയിലും പിഎച്ച്ഡി ചെയ്ത് കൊണ്ടിരിക്കുകയാണ്.
രണ്ട് പതിറ്റാണ്ടായി ഭിന്നശേഷി ഉന്നമനരംഗത്തെ സജീവ സാന്നിധ്യമാണ് ഡോക്ടര്‍ പിഎ മേരി. 2011ല്‍ തൃക്കാക്കര മണ്ഡലം രൂപികരിച്ചതിന് ശേഷം സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത് എം ഇ ഹസൈനാര്‍ മാത്രമാണ്. അതിന് ശേഷം സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ മത്സരിച്ചിട്ടുള്ളത്.
തൃക്കാക്കര ഏരിയ സെക്രട്ടിയായ ഉദയകുമാര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ സിപിഐഎം മത്സരംഗത്തിറക്കുമെന്ന സൂചന ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?