കൊല്ലം: എം എം മണിക്കെതിരെ ആർഎസ്പി നേതാവ് എ എ അസീസിന്റെ അധിക്ഷേപ പരാമർശം. പെൻഷൻ വാങ്ങി ജനങ്ങൾ നന്ദികേട് കാണിച്ചെന്ന എം എം മണിയുടെ വാക്കുകൾക്കെതിരെയാണ് അസീസിന്റെ അധിക്ഷേപം.
കൊല്ലം ഡിസിസിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു അസീസിന്റെ അധിക്ഷേപ പരാമർശം.
'പെൻഷൻ വാങ്ങി നന്ദികേട് കാണിച്ചെന്ന് പറയാൻ, എംഎം മണിയുടെ തന്തയുടെ വകയാണോ' എന്നാണ് അസീസിന്റെ ചോദ്യം.
വിവാദമായതിനെ തുടർന്ന് പരാമർശം ഇന്ന് എം എം മണി പിൻവലിച്ചിരുന്നു. പാർട്ടിയുടെ തിരുത്തലിനെ അംഗീകരിക്കുന്നുവെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും എം എം മണി തിരുത്തിപ്പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
