ന്യൂഡെല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 2% വീതം ഇടിഞ്ഞതോടെ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കുണ്ടായ ആകെ നഷ്ടം 9 ലക്ഷം കോടിയിലേറെ രൂപ. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് 1,400 പോയിന്റിന് മുകളില്‍ തകര്‍ന്നു. നിഫ്റ്റി 50 22,150 ന് താഴെയെത്തി.
വിപണി തകര്‍ച്ചയ്ക്ക് പിന്നില്‍ ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ഭയവും വിദേശ നിക്ഷേപകരുടെ നിരന്തരമായ വില്‍പ്പനയുമാണ്.
സെന്‍സെക്‌സ് 1,414 പോയിന്റ് (1.9%) ഇടിഞ്ഞ് 73,198 ലും നിഫ്റ്റി 420 പോയിന്റ് (1.86%) താഴ്ന്ന് 22,124 ലും എത്തി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂലധനം 384.22 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു.
നിഫ്റ്റി തുടര്‍ച്ചയായ അഞ്ചാമത്തെ പ്രതിമാസ നഷ്ടവും രേഖപ്പെടുത്തി. ഇത് 29 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നഷ്ട പരമ്പരയാണ്.
വെള്ളിയാഴ്ചത്തെ ട്രേഡിംഗ് സെഷനില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റോക്കുകള്‍ തകര്‍ന്നു. യുഎസില്‍ എന്‍വിഡിയയുടെ സ്റ്റോക്ക് ഒറ്റരാത്രികൊണ്ട് ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നിഫ്റ്റി ഐടി സൂചികയില്‍ 6.5% തകര്‍ച്ചയുണ്ടായി.
ടെക് മഹീന്ദ്ര, വിപ്രോ, എംഫാസിസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. നിഫ്റ്റി ഓട്ടോ സൂചിക ഏകദേശം 4% ഇടിഞ്ഞതോടെ ഓട്ടോ സ്റ്റോക്കുകളും ഇടിഞ്ഞു. ബാങ്കിംഗ്, ലോഹം, മീഡിയ, എഫ്എംസിജി, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയുള്‍പ്പെടെ മറ്റ് മേഖലകള്‍ 0.7 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയില്‍ ഇടിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്