തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നവരില്‍ വി.വി രാജേഷിന് മുന്‍തൂക്കം. ആര്‍എസ്എസിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ആര്‍എസ്എസിന്റെ പിന്തുണ വി.വി രാജേഷിനാണെന്നാണ് സൂചന. അതിനാല്‍ തന്നെ വി.വി. രാജേഷിനെ മേയര്‍സ്ഥാനത്തേക്ക് ബിജെപി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ആര്‍. ശ്രീലേഖ, വി.വി രാജേഷ് എന്നിവരുടെ പേരുകളാണ് മേയര്‍സ്ഥാനത്തേക്ക് അവസാന നിമിഷങ്ങളില്‍ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ ആര്‍എസ്എസിന്റെ പിന്തുണ വി.വി രാജേഷിന് ലഭിച്ചതോടെ അദ്ദേഹത്തിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു. ഇതിനിടെ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്നിവര്‍ ശ്രീലേഖയുമായി ചര്‍ച്ച നടത്തി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും ശ്രീലേഖയെ പരിഗണിക്കുന്നില്ലെന്നാണ് സൂചന.
അതിന് പകരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള ഒരു സീറ്റില്‍ ശ്രീലേഖയെ മത്സരിപ്പിച്ചേക്കും. ആശാനാഥിനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
