'പോറ്റിയെ ആദ്യം കണ്ടത് മുഖ്യമന്ത്രി': പോറ്റിയുടെ ചെവിയിലോതിയത് സ്വര്‍ണക്കൊള്ളയെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണോയെന്ന് സംശയമെന്ന് അടൂര്‍ പ്രകാശ്

DECEMBER 25, 2025, 4:17 AM

തിരുവനന്തപുരം: തനിക്ക് മുന്‍പേ പോറ്റിയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇരുവരും ചേര്‍ന്ന് സ്വകാര്യ സംഭാഷണം നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പോറ്റിയുടെ ചെവിയില്‍ സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പകര്‍ന്നുകൊടുത്തോയെന്ന് സംശയിക്കുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുഖ്യമന്ത്രി പോറ്റിയുടെ ചെവിയിലോതിയത് സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള നിര്‍ദേശങ്ങളാണെന്ന് ഞങ്ങള്‍ ആക്ഷേപിക്കുകയാണ്. അല്ലെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കട്ടെ. കേരളത്തിലെ മുഖ്യമന്ത്രിക്ക് യോജിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാരൊന്നും ഇത്തരത്തില്‍ സംസാരിച്ചതായി ഓര്‍ക്കുന്നില്ല. അത് അദ്ദേഹത്തിന്റെ അന്തസിന് യോജിക്കുന്ന പ്രവര്‍ത്തനമായി തോന്നുന്നില്ല.'

'അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുക്കലേക്ക് എത്തിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാലത്ത് പ്രചരണത്തിന്റെ വേളയില്‍ യാദൃശ്ചികമായാണ് താന്‍ പോറ്റിയെ കാണുന്നത്. അതൊന്നും സ്വര്‍ണക്കൊള്ളയെ കുറിച്ചായിരുന്നില്ല. ഒരു പരിപാടിയില്‍ പങ്കെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം'. അടൂര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam