ഇംഫാല്‍: ചൊവ്വാഴ്ച മണിപ്പൂരില്‍ ഉണ്ടായ വാഹന അപകടത്തില്‍ മൂന്ന് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സേനാപതി ജില്ലയില്‍ വെച്ച് വാഹനം റോഡില്‍ നിന്ന് തെന്നിമാറി ഒരു മലയിടുക്കിലേക്ക് മറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു.
രണ്ട് സൈനികര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍, മറ്റൊരു ജവാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മരണമടഞ്ഞതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 13 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സൈനികരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
സേനാപതി ജില്ലയിലെ ചങ്കോബുങ് ഗ്രാമത്തില്‍ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദാരുണമായ അപകടത്തില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ദുഃഖം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്