മുംബൈ: ഹോട്ടൽ ഭക്ഷണത്തിൽ ചത്ത പല്ലി, പാറ്റ എന്നിവയെ കാണുന്ന വാർത്ത പലയിടങ്ങളിൽ നിന്നും വരുന്നതാണ്. എന്നാൽ ഇവിടെ കണ്ടെത്തിയിരിക്കുന്നത് ചത്ത എലികുഞ്ഞിനെയാണ്.
നവി മുംബൈയിലെ ഐറോളിയിലുള്ള ഒരു ഹോട്ടലിൽ നിന്നും വാങ്ങിയ മഞ്ചൂരിയനിലാണ് ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ നവി മുംബൈയിലെ പർപ്പിൾ ബട്ടർഫ്ലൈ ഹോട്ടലിലാണ് സംഭവം. ജ്യോതി കൊണ്ടേ എന്ന സ്ത്രീയും പത്തോളം സുഹൃത്തുക്കളും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഓര്‍ഡര്‍ ചെയ്ത മഞ്ചൂരിയനിലാണ് എലിക്കുഞ്ഞിനെ കണ്ടത്. കുറച്ചു പേര്‍ ഭക്ഷണം കഴിച്ചിരുന്നു.
ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം സംഭവത്തിൽ അധികൃതർ കേസ് രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ അന്വേഷണം നടത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ഹോട്ടൽ മാനേജ്മെന്‍റ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഹോട്ടലുടമയ്ക്കും മാനേജ്‌മെന്‍റിനുമെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്ത്രീകൾ ഭക്ഷ്യ വകുപ്പിനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്