മുംബൈ: ഇന്ത്യയിലെ ഒരു നദിയും മലിനീകരണത്തിൽ നിന്ന് മുക്തമല്ലെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ.
അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്തുവന്ന് സ്വന്തം ബുദ്ധിശക്തി ഉപയോഗിക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. പാർട്ടിയുടെ 19-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിശ്വാസത്തിനും ചില അര്‍ത്ഥങ്ങളുണ്ടായിരിക്കണം. ഇന്ത്യയിലെ ഒരു നദിയും മാലിന്യമുക്തമല്ല. വിദേശരാജ്യങ്ങളില്‍ നദികളെ മാതാവെന്ന് വിളിക്കാറില്ല.അവയൊന്നും മലിനവുമല്ല'- താക്കറെ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ഗംഗാ നദി മാലിന്യ മുക്തമാക്കുമെന്ന് പറഞ്ഞെങ്കിലും അത് ഇന്ന് വരെ നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗംഗയിലെ പല സ്ഥലങ്ങളിലും ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയകൾ ഉണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടാണിത്. ഈ റിപ്പോർട്ടിനെതിരെ യോഗി രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്