ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ രന്യ റാവുവിന്റെ രണ്ടാനച്ഛനും ഐപിഎസ് ഉദ്യോഗസ്ഥയുമായ രാമചന്ദ്ര റാവു പ്രോട്ടോക്കോള്‍ ലംഘനത്തിന് കൂട്ടുനിന്നോ എന്ന് അന്വേഷിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.
സുരക്ഷാ വീഴ്ചകളുടെ വ്യാപ്തിയും പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും കണ്ടെത്താന്‍ രണ്ട് വ്യത്യസ്ത അന്വേഷണങ്ങള്‍ക്കാണ് ഉത്തരവായിട്ടുള്ളത്. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണമുണ്ടാവും. ഇതിനു പുറമേ, പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) പരിശോധിക്കും.
സര്‍ക്കാര്‍ ഉത്തരവില്‍, വിമാനത്താവളത്തിലെ പ്രോട്ടോക്കോള്‍ സൗകര്യങ്ങളുടെ ദുരുപയോഗം അന്വേഷിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. അതേസമയം, വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ സാധ്യമായ കൃത്യവിലോപം അന്വേഷിക്കാന്‍ ബെംഗളൂരു സിഐഡിയെ ചുമതലപ്പെടുത്തി. സുരക്ഷാ ചെക്ക്പോസ്റ്റുകളിലൂടെ പോലീസ് ഉദ്യോഗസ്ഥര്‍ ശരിയായ പരിശോധന കൂടാതെ രന്യക്ക് അകമ്പടി സേവിച്ചോ എന്ന് സിഐഡി പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്