ന്യൂഡെല്‍ഹി: ആന്ധ്രാപ്രദേശില്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന സത്രീകള്‍ക്ക് വാഗ്ദാനവുമായി ടിഡിപി ലോക്സഭാ എംപി കെ എ നായിഡു രംഗത്ത്. മൂന്നാമത്തെ കുട്ടി പെണ്‍കുട്ടിയാണെങ്കില്‍ 50,000 രൂപയും ആണ്‍കുട്ടിയാണെങ്കില്‍ ഒരു പശുവിനെയും നല്‍കുമെന്നാണ് എംപിയുടെ വാഗ്ദാനം. സംസ്ഥാനത്തെ വളരെ ശുഷ്‌കമായ അടുത്ത തലമുറയെ ചൂണ്ടിക്കാട്ടിയാണ് എംപിയുടെ വാഗ്ദാനങ്ങള്‍.
കേന്ദ്രത്തില്‍ ബിജെപിയുമായി സഖ്യത്തിലുള്ള, ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയിലെ ഒരു അംഗത്തില്‍ നിന്നുള്ള വിചിത്രമായ ഓഫറിനെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രശംസിക്കുകയും മറ്റുള്ളവര്‍ വിപ്ലവകരം എന്ന് വാഴ്ത്തുകയും ചെയ്തു.
ശനിയാഴ്ച നായിഡുവിന്റെ മണ്ഡലമായ വിജയനഗരത്തില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് ഈ 'ഓഫര്‍' നല്‍കിയത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളില്‍ ഒന്നാണിത്. നിലവിലെ ജനസംഖ്യാ വിവരങ്ങളെ അടിസ്ഥാനമാക്കി, പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയത്തെച്ചൊല്ലി കേന്ദ്രവും തമിഴ്നാടിന്റെ നേതൃത്വത്തിലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് എംപിയുടെ ഓഫര്‍. ജനസംഖ്യാ നിയന്ത്രണങ്ങള്‍ മികച്ച രീതിയില്‍ പാലിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്