ബെംഗളൂരു: ദുബായില്‍ നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിടിക്കപ്പെട്ട കന്നഡ നടി രന്യ റാവുവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. കോടതി വാദം കേള്‍ക്കുന്നതിനിടെ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്ന് രന്യ ആരോപിച്ചു.
കോടതി നടപടിക്രമങ്ങള്‍ക്കിടെ, ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു തരത്തിലുള്ള പീഡനത്തിനും രന്യ വിധേയയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ജഡ്ജിയെ അറിയിച്ചു.
''ചോദ്യം ചെയ്യുന്നതിനിടയില്‍ അവള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്നു. ഞങ്ങള്‍ ഓരോ തവണ ചോദിക്കുമ്പോഴും അവള്‍ മൗനം പാലിക്കുന്നു. മുഴുവന്‍ അന്വേഷണ വിവരങ്ങളും ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തെളിവുകള്‍ കാണിക്കുകയും പ്രത്യേക ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തപ്പോഴും അവര്‍ മറുപടി നല്‍കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ''കോടതിയില്‍ പ്രവേശിച്ചയുടനെ എന്താണ് പറയേണ്ടതെന്ന് അവരുടെ അഭിഭാഷകര്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി,'' ഉദ്യോഗസ്ഥന്‍ ആരോപിച്ചു.
തന്നെ ഭീഷണിപ്പെടുത്തുകയും വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ചെയ്തതായി രന്യ ജഡ്ജിയോട് പറഞ്ഞു. ''ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍, 'നിങ്ങള്‍ സംസാരിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം' എന്ന് പറഞ്ഞ് അവര്‍ എന്നെ ഭീഷണിപ്പെടുത്തും,'' രന്യ ജഡ്ജിയോട് പറഞ്ഞു.
മാനസിക പീഡനം അനുഭവിച്ചതായി രന്യ അവകാശപ്പെട്ടു.
'അവര്‍ എന്നെ അടിച്ചില്ല, പക്ഷേ അവര്‍ എന്നെ മോശമായി അധിക്ഷേപിച്ചു. ഇത് എനിക്ക് കടുത്ത മാനസിക വിഷമം ഉണ്ടാക്കി,' രന്യ പറഞ്ഞു. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതയായതായും റന്യ അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്