കൊല്ലം: കോളജ് വിദ്യാർഥികളുമായി വിനോദ യാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്നു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
നീരാവിൽ സ്വദേശികളായ ശബരിനാഥ് (21), ആരോമൽ (21), പെരുമൺ സ്വദേശി സിദ്ദി (20) എന്നിവരാണ് പ്രതികൾ. 48 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
കൊല്ലം നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയവരെ ആനന്ദവല്ലീശ്വരത്തിന് സമീപത്തു നിന്ന് പിടികൂടുകയായിരുന്നു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞ് നടത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളിൽ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർഥികള്‍ക്ക് എവിടെ നിന്ന് കഞ്ചാവു ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്