കോട്ടയം: വിവാദ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെ പിന്തുണച്ച് മകൻ ഷോൺ ജോർജ്.
ലൗ ജിഹാദ് ആരോപണത്തില്‍ 400 അല്ല, 4000 പേരുടെ കണക്കുണ്ടെന്നും ചോദിച്ചാല്‍ ബോധ്യപ്പെടുത്തേണ്ട ഇടത്ത് നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്വേഷ പരാമര്‍ശ കേസില്‍ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വിവാദ പരാമർശവുമായി പി സി ജോർജ് വീണ്ടും രംഗത്തെത്തിയത്.
ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമർശം. ഈ സംഭവത്തിലാണ് അച്ഛന് മകന്റെ പിന്തുണ.
'പി സി ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന്റ കയ്യില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ ഏതെങ്കിലും രീതിയില്‍ സംഘടനകള്‍ക്ക് എതിരെ പ്രതികരിച്ചാല്‍ ഉടനെ കേസെടുക്കുന്ന നിലപാട് പൊലീസ് തുടര്‍ന്നാല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടും', ഷോണ്‍ ജോര്‍ജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്