ഇന്ത്യയുടെ വിജയത്തിൽ പ്രായം മറന്ന് ഗവാസ്കറുടെ തകർപ്പൻ ഡാൻസ്; വീഡിയോ

MARCH 12, 2025, 4:20 AM

ഇന്ത്യയുടെ ഐസിസി ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിന് ദുബായിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആഹ്ളാദം കൊണ്ട് തുള്ളിച്ചാടുന്ന ഇതിഹാസ താരം സുനിൽ ഗവാസ്കറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മത്സരത്തിൻ്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സിൻ്റെ ലൈവ് പരിപാടിയിൽ ആവേശത്തോടെ തുള്ളിച്ചാടുന്ന ഗവാസ്കറിനെയാണ് കാണാനാകുക.പ്രായം 75 പിന്നിട്ടെങ്കിലും ഗ്രൌണ്ടിലും പുറത്തും എപ്പോഴും ഊർജ്വസ്വലനായി കാണപ്പെടുന്ന വ്യക്തിയാണ് ഗവാസ്കർ.

ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം അദ്ദേഹം എപ്പോഴും കമൻ്റേറ്ററായി എത്താറുണ്ട്. ഇന്ത്യൻ ടീം നിരാശപ്പെടുത്തുമ്പോഴെല്ലാം കടുത്ത ഭാഷയിൽ വിമർശിക്കുകയും അദ്ദേഹം ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസീസുകാരോട് തോറ്റു മടങ്ങിയ ടീമിനെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു.

vachakam
vachakam
vachakam

തുടർച്ചയായ മത്സരങ്ങളിൽ മോശം ഷോട്ടുകളിലൂടെ പുറത്തായ റിഷഭ് പന്തിനെ 'സ്റ്റുപ്പിഡ്' എന്ന് വിളിച്ച ഗവാസ്കർ തന്നെയല്ലേ ഇതെന്നാണ് ഇന്ത്യൻ ആരാധകരുടെ സംശയം. ഇന്ത്യൻ ടീമിന് ട്രോഫി കൈമാറുന്ന ഘട്ടത്തിലാണ് ചെറുപ്പക്കാരെ പോലും വെല്ലുന്ന തരത്തിലുള്ള സുനിൽ പാജിയുടെ ഡാൻസ്.

ഈ സമയം സമീപത്തായി അവതാരികയും റോബിൻ ഉത്തപ്പയും കൂടി ഉണ്ടായിരുന്നു. സച്ചിൻ റെക്കോർഡ് മറികടക്കുന്നത് വരെ ടെസ്റ്റ് ക്രിക്കറ്റിലെ ടോപ് സ്കോറർ ആയിരുന്നത് സുനിൽ ഗവാസ്കറായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam