ലെസ്റ്റർ സിറ്റിയെ 1-0ന് പരാജയപ്പെടുത്തിയതോടെ ചെൽസി പ്രീമിയർ ലീഗിലെ ആദ്യ നാലിലേക്ക് എത്തി. മികച്ച രീതിയിൽ കളിച്ചെങ്കിലും 60-ാം മിനിറ്റാകേണ്ടി വന്നു ചെൽസിക്ക് ഒരു ഗോൾ നേടാൻ.
മാർക്ക് കുക്കുറെയുടെ ഒരു ലോ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
നേരത്തെ, കോൾ പാമർ ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയത് ചെൽസിക്ക് തിരിച്ചടിയായി. ഇതാദ്യമായാണ് പ്രീമിയർ ലീഗിൽ കോൾ പാമർ സ്‌പോട്ട്കിക്ക് നഷ്ടപ്പെടുത്തുന്നത്.
വിജയത്തോടെ, ചെൽസി 49 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. അവർ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നു. അതേസമയം, ലെസ്റ്റർ പ്രതിസന്ധിയിലാണ്, 17 പോയിന്റുകൾ മാത്രമുള്ള അവർ 19-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്