ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ബയേൺ മ്യൂണിക്ക് 3 -0ന് ബയെർ ലെവർകൂസനെ വീഴ്ത്തി. ഈ വിജയം അവരുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ സാധ്യത വർദ്ധിപ്പിച്ചു.
അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ 9 -ാം മിനിറ്റിൽ മൈക്കൽ ഒലീസിന്റെ മനോഹരമായ പാസിന് തലവെച്ച് ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി കെയ്ൻ സ്‌കോറിങ്ങിന് തുടക്കമിട്ടു.
ജോഷ്വ കിമ്മിച്ചിന്റെ ചിപ്പ് തട്ടിയകറ്റിയ ലെവർകൂസൻ ഗോൾകീപ്പർ മാറ്റേജ് കോവറിന്റെ പിഴവ് ജമാൽ മുസിയാല മുതലെടുത്തതോടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബയേൺ ലീഡ് ഇരട്ടിയാക്കി. പിന്നാലെ നോർഡി മുകീലെക്ക് രണ്ടാമത്തെ മഞ്ഞ കാർഡ് ലഭിച്ചതോടെ സന്ദർശകർക്ക് കാര്യങ്ങൾ കൂടുതൽ പ്രയാസകരമായി.
കെയ്ൻ പെനാൽറ്റി സ്‌പോട്ടിൽ നിന്ന് ടീമിന്റെ മൂന്നാം ഗോൾ നേടിയതോടെ ബയേൺ വിജയം ഉറപ്പിച്ചു. 2022 ഒക്ടോബറിൽ ലെവർകൂസൻ പരിശീലകനായ ശേഷം ബയേണിനെതിരെ തോൽവിയറിയാതെ നിന്ന സാബി അലോൺസോയുടെ അപരാജിത കുതിപ്പ് ഇതോടെ അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്