ഇസ്ലാമാബാദ്: ഇന്ത്യയുടെ ബി ടീമിനെ പോലും പാകിസ്ഥാന് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവനയോട് ശ്കതമായി പ്രതികരിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം-ഉള്‍-ഹഖ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചതിന് ശേഷം, ഇരു രാജ്യങ്ങളും കളിക്കുന്ന ക്രിക്കറ്റിന്റെ നിലവാരം തമ്മിലുള്ള വലിയ വിടവ് ഗവാസ്‌കര്‍ എടുത്തുകാണിച്ചിരുന്നു. സമീപകാല മത്സരങ്ങളില്‍ ഇന്ത്യ അവരുടെ ബദ്ധവൈരികളുടെ മേല്‍ സമഗ്രാധിപത്യമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പാകിസ്ഥാന്‍ വളരെ മുന്നിലാണെങ്കിലും, കഴിഞ്ഞ ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ അവര്‍ ഇന്ത്യയോട് തോറ്റു.
'ഇന്ത്യ മത്സരം ജയിച്ചു, അവര്‍ നന്നായി കളിച്ചു, പക്ഷേ മിസ്റ്റര്‍ ഗവാസ്‌കര്‍ സ്ഥിതിവിവരക്കണക്കുകളും പരിശോധിക്കണം. പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം ഒരിക്കല്‍ ഷാര്‍ജയില്‍ നിന്ന് ഒളിച്ചോടി. അദ്ദേഹം നമ്മളേക്കാള്‍ പ്രായമുള്ളയാളാണ്; അദ്ദേഹം ഞങ്ങളുടെ സീനിയറാണ്. ഞങ്ങള്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു, പക്ഷേ അത്തരമൊരു രാജ്യത്തെ കുറിച്ച് നിങ്ങള്‍ സംസാരിക്കരുത്. തീര്‍ച്ചയായും, നിങ്ങളുടെ ടീമിനെ എത്ര വേണമെങ്കിലും പ്രശംസിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, പക്ഷേ മറ്റ് ടീമുകളെക്കുറിച്ച് ഇങ്ങനെ അഭിപ്രായം പറയുന്നത് മോശം അഭിരുചിയാണ്,' ഇന്‍സമാം ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ പറഞ്ഞു.
'സ്ഥിതിവിവരക്കണക്കുകള്‍ നോക്കാന്‍ പറയൂ, പാകിസ്ഥാന്‍ എവിടെയാണെന്ന് അദ്ദേഹത്തിന് മനസ്സിലാകും. ഇത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തിയതില്‍ എനിക്ക് അതിയായ വേദനയുണ്ട്. അദ്ദേഹം ഒരു മികച്ച, ബഹുമാന്യനായ ക്രിക്കറ്റ് കളിക്കാരനായിരുന്നു, പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ അദ്ദേഹം തന്റെ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടുകയാണ്. അദ്ദേഹം തന്റെ നാവ് നിയന്ത്രിക്കണം.' ഇന്‍സമാം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ഒരു ബി ടീമിന് തീര്‍ച്ചയായും പാകിസ്ഥാന് മേല്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന് താന്‍ കരുതുന്നു എന്ന് ഗവാസ്‌കര്‍ പറഞ്ഞിരുന്നു. 'സി ടീം, എനിക്ക് അത്ര ഉറപ്പില്ല. എന്നാല്‍ നിലവിലെ ഫോമില്‍ പാകിസ്ഥാന് ഇന്ത്യയുടെ ബി ടീമിനെ തോല്‍പ്പിക്കുക എന്നത് വളരെ വളരെ ബുദ്ധിമുട്ടായിരിക്കും' എന്ന ഗവാസ്‌കറുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. മുന്‍ പാകിസ്ഥാന്‍ പരിശീലകന്‍ ജേസണ്‍ ഗില്ലസ്പിയും ഗവാസ്‌കറിന്റെ പരാമര്‍ശങ്ങളെ അസംബന്ധം എന്ന് തള്ളിക്കളഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്