ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ഒരു ദിവസം മൂന്ന് തവണ തടസ്സപ്പെട്ടതില്‍ സൈബര്‍ ആക്രമണ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്. എക്സ് എല്ലാ ദിവസവും ആക്രമിക്കപ്പെടുന്നുണ്ടെന്നും ആഗോളതലത്തിലെ സാങ്കേതിക തകരാറുകള്‍ക്ക് പിന്നില്‍ ഏകോപിത ഗ്രൂപ്പ്, രാജ്യമോ ആയിരിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഇന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇടയ്ക്കിടെ തടസ്സങ്ങള്‍ നേരിട്ടതിനാല്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റ് വഴിയോ മൊബൈലുകള്‍ വഴിയോ എക്സിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആദ്യത്തെ തടസ്സം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ആരംഭിച്ചത്, രണ്ടാമത്തേത് വൈകുന്നേരം 7 മണിക്കും മൂന്നാമത്തേത് രാത്രി 8.44 നും ഉണ്ടായി.
56 ശതമാനം ഉപയോക്താക്കളും ആപ്പില്‍ തന്നെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും 33 ശതമാനം പേര്‍ വെബ്സൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു 11 ശതമാനം പേര്‍ സെര്‍വര്‍ കണക്ഷനുകളില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്