ഷിക്കാഗോ: എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ സ്ത്രീകൂട്ടായ്മയായ സഖി ഈ വർഷത്തേ വനിതാദിനം നൂറോളം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് Bartlet ലെ Oak റൂമിൽ വളരെ വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. കൂട്ടായ്മയുടെ സാരഥികളായ കലാജയൻ, അനിതാപിള്ള, അഞ്ജലി രാജേഷ്, ലക്ഷ്മി സുരേഷ്, അഞ്ജലി മുരളീധരൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ലക്ഷ്മി സുരേഷിന്റെ ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. അനിത പിള്ളയും അഞ്ജലി രാജേഷും അതിഥികളെ സ്വാഗതം ചെയ്തു.
ഒബിസിറ്റിയിൽ സ്‌പെഷ്യലൈസ് ചെയ്ത പ്രമുഖ ഫിസിഷൻ ഡോ. സുമിതാ പണിക്കർ വെയ്റ്റലോസും ആരോഗ്യകരമായ ജീവിതവും എന്ന ആശയത്തേക്കുറിച്ചും അതിനേ വ്യക്തിജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ആവശ്യകതയെക്കുറിച്ചും ആശയങ്ങൾ പങ്കുവെച്ചു. ഗ്രാൻഡ് സ്‌പോൺസറായ ഭുവനാ നായർ റിയലെസ്‌റ്റേറ്റിൽ സ്ത്രീകളുടെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിച്ചു.
പരിപാടിയുടെ മറ്റൊരാകർഷണം അതിഥികൾക്കുവേണ്ടി ഒരുക്കിയിരുന്ന പലതരം മത്സരങ്ങളായിരുന്നു. ടേബിൾ ഡെക്കോൾ, മിക്‌സോളജി, ക്വീൻ ഓഫ് ലയർ, ഫോട്ടോഗ്രാഫി എന്നിവ പങ്കെടുത്തവർക്കും കാണികൾക്കും രസകരമായ ഒരു വേറിട്ട അനുഭവമായിരുന്നു.
എൻ.എസ്.എസ് ഓഫ് ഷിക്കാഗോയുടെ സാരഥികളായ ജയൻ മുളങ്ങാടും പ്രതീഷ്‌കുമാർ-സഖികളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും ആശംസയും അറിയിച്ചു. വനിതാദിന ആഘോഷത്തിലുടനീളം വാക്‌സാമർത്ഥ്യത്തോടെ Emcee ചെയ്തത് പ്രിയ രസ്തം ആയിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണത്തോടെ പരിപാടി അവസാനിച്ചു.
അഞ്ജലി രാജേഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്