ലണ്ടന്‍: ഗാസയെക്കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയായി ട്രംപിന്റെ സ്‌കോട്ട്‌ലാന്റിലെ ടേണ്‍ബറി ഗോള്‍ഫ് റിസോര്‍ട്ട് പലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ ചുവന്ന പെയ്ന്റ് കൊണ്ട് വരച്ച് നശിപ്പിച്ചു. പ്രതിഷേധക്കാര്‍ പുല്‍ത്തകിടിയില്‍ 'ഗാസ ഈസ് നോട്ട് 4 സെയില്‍' എന്ന് വരയ്ക്കുകയും ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ ഉപയോഗിക്കുന്ന കോഴ്‌സിന്റെ ഹോളുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചു.
800 ഏക്കര്‍ വിസ്തൃതിയുള്ള റിസോര്‍ട്ടിലെ ക്ലബ് ഹൗസ് വികൃതമാക്കാന്‍ റെഡ് സ്‌പ്രേ പെയ്ന്റാണ് ഉപയോഗിച്ചു. ഗാസയെ വംശീയമായി ശുദ്ധീകരിക്കാനുള്ള യു.എസ് ഭരണകൂടത്തിന്റെ പ്രഖ്യാപിത ഉദ്ദേശത്തോടുള്ള നേരിട്ടുള്ള പ്രതികരണം എന്നാണ് പാലസ്തീന്‍ ആക്ഷന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഗാസയെ തന്റെ സ്വത്തായി കണക്കാക്കാന്‍ ട്രംപ് ശ്രമിക്കുമ്പോള്‍ സ്വന്തം സ്വത്ത് കയ്യെത്തും ദൂരത്ത് ഉണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം, പാലസ്തീന്‍ ആക്ഷന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്