വാഷിംഗ്ടണ്‍: ഞായറാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിന് പുറത്ത് ഒരു ഏറ്റുമുട്ടലിനെത്തുടര്‍ന്ന് യുഎസ് സീക്രട്ട് സര്‍വീസ് ഒരു ആയുധധാരിയെ വെടിവച്ചു വീഴ്ത്തി. ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോയിലെ തന്റെ വസതിയില്‍ വാരാന്ത്യം ചെലവഴിക്കുകയായിരുന്നതിനാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവസമയത്ത് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല.
ഇന്ത്യാനയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് ആത്മഹത്യാ മാനസികാവസ്ഥയുള്ള ഒരാള്‍ സഞ്ചരിക്കുന്നുണ്ടെന്ന് ശനിയാഴ്ച പ്രാദേശിക അധികാരികള്‍ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സൂചന നല്‍കിയിരുന്നു. സംശയിക്കപ്പെടുന്നയാളുടെ കാര്‍ വൈറ്റ് ഹൗസിലെ ഒരു ബ്ലോക്കില്‍ പിന്നീട് കണ്ടെത്തി.
17-ാം സ്ട്രീറ്റിന്റെയും എഫ് സ്ട്രീറ്റ് എന്‍ഡബ്ല്യുവിന്റെയും ജംഗ്ഷന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. വൈറ്റ് ഹൗസില്‍ നിന്ന് അഞ്ച് മിനിറ്റ് താഴെ നടപ്പ് ദൂരമേ ഇങ്ങോട്ടുള്ളൂ.
ഉദ്യോഗസ്ഥര്‍ അടുത്തേക്ക് ചെന്നതോടെ ഈ വ്യക്തി തോക്ക് ചൂണ്ടി. തുടര്‍ന്ന് വെടിവെപ്പുണ്ടായി. വെടിയേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അക്രമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഡിസി മെട്രോപൊളിറ്റന്‍ പോലീസിന്റെ ആഭ്യന്തര കാര്യ വിഭാഗം സംഭവം അന്വേഷിച്ചു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്