'ആശമാര്‍ക്ക് 'സുരേഷ്ഗോപി ഉമ്മ കൊടുത്തോ? പരാമർശത്തിൽ  കെ.എന്‍. ഗോപിനാഥിന് വക്കീല്‍ നോട്ടീസ്

MARCH 10, 2025, 10:21 AM

തിരുവനന്തപുരം: അപമാനകരമായ പരാമർശങ്ങള്‍ നടത്തി എന്നാരോപിച്ച്‌ സി.ഐ.ടി.യു. നേതാവ് കെ.എൻ.ഗോപിനാഥിനെതിരെ ആശ വർക്കർമാർ വക്കീല്‍ നോട്ടീസ് അയച്ചു

ആശ വർക്കർമാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദുവാണ് നോട്ടീസ് അയച്ചത്. ആശമാരുടെ സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയതിനെ മോശമായി പരാമർശിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുന്ന ആശ വർക്കർമാർക്ക് മഴ പെയ്തപ്പോള്‍ സുരേഷ് ഗോപി കുട നല്‍കിയതിനെയാണ് ഗോപിനാഥ് പരിഹസിച്ചത്.

vachakam
vachakam
vachakam

സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്നായിരുന്നു സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.

'സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാൻ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേർ പരാതിപ്പെട്ടതോടുകൂടി ഉമ്മകൊടുക്കല്‍ നിർത്തി എന്ന് തോന്നുന്നു'- എന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam