തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തീരുമാനം പിന്നീടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
എ പത്മകുമാർ ബിജെപിയിലേക്ക് പോകുമെന്ന വാർത്തയോടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം.
എ പത്മകുമാർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ പ്രാധിനിത്യം കുറഞ്ഞതിനെ കെ സുരേന്ദ്രൻ വിമർശിച്ചു. പട്ടികജാതി വിഭാഗത്തിൽനിന്ന് ഒരാൾ പോലും ഇല്ലെന്നും വിമർശനം.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കാൻ കെ സുരേന്ദ്രൻ തയാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്