പാലാ: വിദ്വേഷ പരാമര്‍ശക്കേസില്‍ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ
വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്. കേരളത്തില്‍
ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്നും ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ്
പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നുമാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം.
പാലായില്‍ നടന്ന കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ സെമിനാറില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനച്ചില്‍ താലൂക്കില്‍ മാത്രം
നാനൂറോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത്.
അതില്‍ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ്
25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ്. 25
വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ
എന്നായിരുന്നു പി.സിയുടെ ചോദ്യം. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള്‍
ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്നമാണതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്