തൊടുപുഴ: ബി.ജെ.പി നേതാവ് പി.സി. ജോർജിന്‍റെ വർഗീയ പ്രസ്താവനക്കെതിരെ പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്.
കേരളത്തില്‍ 'മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികള്‍ നമുക്ക് നഷ്ടമായി' എന്നാണ് ജോർജ് പൊതു പരിപാടിയില്‍ പ്രസംഗിച്ചത്. ചാനലില്‍ വന്ന പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്കാണ് തെളിവായി പരാതിയോടൊപ്പം നല്‍കിയത്.
നേതാക്കളായ ഫസല്‍ സുലൈമാൻ, ജോസിൻ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നഷ്ടപ്പെട്ടുവെന്നാണ് ജോർജ് പറഞ്ഞത്.
അതില്‍ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ 24 വയസിന് മുമ്ബ് കെട്ടിച്ചയക്കണമെന്നും പി.സി. ജോർജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു ജോർജിന്റെ വിവാദ പരാമർശം.
വർഗീയ പരാമർശങ്ങള്‍ നടത്തി രണ്ട് കേസുകളില്‍ കോടതി അലക്ഷ്യം നേരിടുന്നതിനിടെയാണ് പി.സി. ജോർജ് വീണ്ടും വർഗീയ പരാമർശം നടത്തിയിരിക്കുന്നത്.
കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റർ ചെയ്യാത്തിടത്താണ് പി.സി. ജോർജ് കള്ളം മനപ്പൂർവം പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
153എ, 295എ, 298 & 505 വകുപ്പുകള്‍ ചേർത്ത് കേസെടുക്കണം എന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്