കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ സംസ്കാര തർക്കം വീണ്ടും കോടതിയിലേക്ക് പോകുന്നതായി റിപ്പോർട്ട്. മൃതദേഹം മതാചാരപ്രകാരം സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പെൺമക്കൾ പുനഃപരിശോധന ഹർജി നൽകും എന്നാണ് ലഭിക്കുന്ന വിവരം.
എം എം ലോറൻസിന്റെ ശബ്ദ സന്ദേശവും ഇവർ പുറത്തുവിട്ടിട്ടുണ്ട്. 'എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം. സുജ പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണം. അതിന് മാറ്റം വരുത്തരുത്' എന്നാണ് ലോറൻസിന്റേതെന്ന് പറഞ്ഞ് മക്കൾ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നത്.
മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. പിന്നാലയാണ് വീണ്ടും പെൺമക്കൾ കോടതിയിലേക്ക് എത്തുന്നത്. സെപ്‌തംബർ 21നാണ് എം എം ലോറൻസ് അന്തരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്