കോട്ടയം: അമ്പലങ്ങളുടെ അധികാരം തന്ത്രിമാരുടെ കയ്യിലാണെന്ന ദുഷ്ട ചിന്തയുള്ളവരെ നിലയ്ക്ക് നിർത്താൻ സർക്കാറിന് കഴിയണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് പിന്നാക്ക സമുദായക്കാരനെ നിയോഗിച്ചതും ജാതിവിവേചനം നേരിട്ടതുമായ വാർത്ത പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിമാരാണ് ക്ഷേത്രങ്ങളിലെ സർവ്വാധിപതി എന്ന ചിന്ത കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സർക്കാർ ബോർഡ് നിയമിച്ച അംഗങ്ങളെ അംഗീകരിക്കണം. കഴക നിയമനം പാലിക്കും എന്നാണ് പ്രതിക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ നല്ലതാണെന്നും അത് പ്രാവർത്തികമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്