തിരുവനന്തപുരം: പട്ടിക ജാതിക്കാരന് ലഭിക്കാത്ത രണ്ട് പദവികള്‍ ആർഎസ്‌എസ് സർസംഘചാലക സ്ഥാനവും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനവുമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍.
നിയമസഭയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.എം.വി ഗോവിന്ദൻ എ.കെ ജി സെന്ററിനെ ക്ലിഫ് ഹൗസ് പാൻട്രിയാക്കരുതെന്നും രാഹുല്‍ പറഞ്ഞു.
'ശ്രീ എം.വി ഗോവിന്ദൻ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടതിന് അഭിവാദ്യം ചെയ്യുന്നു. ഇനിയെങ്കിലും എ.കെ.ജി. സെന്റർ ക്ലിഫ് ഹൗസിന്റെ എക്സ്റ്റൻഡഡ് പാൻട്രി ഹൗസാക്കി മാറ്റുന്ന വ്യവസ്ഥയില്‍നിന്ന് ഒരു നേർത്ത തിരുത്തലെങ്കിലും തീർക്കുവാൻ അങ്ങേക്ക് കഴിയണം എന്ന് അഭ്യർത്ഥിക്കുകയാണ്.
ഈ രാജ്യത്ത് പട്ടിക ജാതിക്കാരൻ പ്രവേശനമില്ലാത്ത രണ്ട് ആരാധനാലയങ്ങള്‍, ഒന്ന് ആർഎസ്‌എസിന്റെ സർസംഘ ചാലക് പദവിയും പിന്നൊന്ന് സിപിഎമ്മിന്റെ സെക്രട്ടറി പദവിയുമാണ്. ആ പാർട്ടിക്കാരല്ലേ ഞങ്ങളെ ഉപദേശിക്കാൻ വരുന്നത്'- രാഹുല്‍ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്