ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ കിരീടത്തിലേക്ക് അടുക്കുന്നു. ലീഗിലൊരു മത്സരത്തിൽ സതാംപ്ടനെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ലിവർപൂൾ വിജയം നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിൽ സ്മാൾബോൾ നേടിയ ഗോളിൽ സതാംപ്ടൺ ലീഡ് എടുത്തു. ഗോൾ വീണതോടെ ഉണർന്നു കളിച്ച് ലിവർപൂൾ 52-ാം മിനിറ്റിൽ ഡാർവിൻ നൂനിയസിലൂടെ സമനില പിടിച്ചു. തൊട്ടടുത്ത മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ സലാ ലിവർപൂളിനെ ലീഡിലും എത്തിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു ഹാൻഡ് ബോളിൽ രണ്ടാം പെനാൽറ്റി വന്നതോടെ സലായിലൂടെ മൂന്നാം ഗോൾ നേടി ലിവർപൂൾ വിജയം പൂർത്തിയാക്കി. ലിവർപൂൾ 29 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആഴ്‌സണലിനെക്കാൾ 16 പോയിന്റിന്റെ ലീഡ് ലിവർപൂളിന് ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്