മേജർ ലീഗ് സോക്കറിൽ ചരിത്രനേട്ടവുമായി ലയണൽ മെസ്സി

JULY 11, 2025, 7:30 AM

മേജർ ലീഗ് സോക്കർ ചരിത്രത്തിൽ തുടർച്ചയായി നാല് ലീഗ് മത്സരങ്ങളിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി ലയണൽ മെസ്സി തന്റെ ഇതിഹാസ കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.

ബുധനാഴ്ച രാത്രി ജില്ലറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെതിരെ ഇന്റർ മിയാമിക്ക് 2-1ന്റെ വിജയം നേടിക്കൊടുത്തത് മെസ്സിയുടെ ഇരട്ട ഗോളുകളാണ്.

ഈ സീസണിൽ 15 എംഎൽഎസ് മത്സരങ്ങളിൽ നിന്ന് അർജന്റീനയുടെ ഈ മാന്ത്രികൻ 14 ഗോളുകൾ നേടിയിട്ടുണ്ട്, നിലവിലെ ഗോൾഡൻ ബൂട്ട് ലീഡറായ നാഷ്‌വില്ലെയുടെ സാം സറീജിന് രണ്ട് ഗോൾ മാത്രം പിന്നിലാണ് മെസ്സി.

vachakam
vachakam
vachakam

മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് മെസ്സിയുടെ ആദ്യ ഗോൾ വന്നത്. ന്യൂ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിന്റെ ഒരു ക്ലിയറൻസ് പിഴച്ചതിനെത്തുടർന്ന് ബോക്‌സിനുള്ളിൽ പന്ത് ലഭിച്ച മെസ്സി മനോഹരമായി തന്നെ ഇത് വലയിലെത്തിച്ചു.

പത്ത് മിനിറ്റിന് ശേഷം, സെർജിയോ ബുസ്‌ക്വെറ്റ്‌സ് നൽകിയ ഒരു ത്രൂ ബോൾ ഫിനിഷ് ചെയ്ത് അദ്ദേഹം ലീഡ് ഇരട്ടിയാക്കി. 79-ാം മിനിറ്റിൽ കാർലെസ് ഗിൽ ബോക്‌സിന് പുറത്ത് നിന്ന് ഒരു ഗോൾ നേടി ആതിഥേയർക്ക് ആശ്വാസം നൽകിയെങ്കിലും, ഇന്റർ മിയാമി വിജയം ഉറപ്പിച്ചു.

ടേബിൾ ടോപ്പർമാരായ എഫ്‌സി സിൻസിനാറ്റിയെക്കാൾ മൂന്ന് മത്സരങ്ങൾ കുറവ് കളിച്ച മിയാമി ഈസ്റ്റേൺ കോൺഫറൻസിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി മെസ്സിയുടെ ആകെ ഗോൾ നേട്ടം 20 ആയി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam