ജൂലായ് 20 മുതൽ ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 15 അംഗ പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രീദി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഓൾറൗണ്ടർ സൽമാൻ അലി ആഗ നായകനായി തുടരുന്നു.
ടീമിലെ ഏറ്റവും ശ്രദ്ധേയമായ ഉൾപ്പെടുത്തലുകളിലൊന്ന് 31 വയസ്സുകാരനായ ഫാസ്റ്റ് ബോളർ സൽമാൻ മിർസയാണ്.
പി.എസ്.എൽ 2025ലെ മികച്ച പ്രകടനത്തിലൂടെയാണ് ഇടംകൈയ്യൻ സീമർ തന്റെ ആദ്യ ദേശീയ ടീമിൽ ഇടൻ നേടിയത്. ലാഹോർ ഖലന്ദർസിനായി നാല് മത്സരങ്ങളിൽ നിന്ന് 15.00 ശരാശരിയിൽ ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.
മിർസയെ കൂടാതെ, അഹമ്മദ് ഡാനിയലിനും അവസരം ലഭിച്ചിട്ടുണ്ട്. 28 വയസ്സുകാരനായ ഈ പേസർ പി.എസ്.എൽ 2025ൽ പെഷവാർ സാൽമിക്കായി ആറ് വിക്കറ്റുകൾ വീഴ്ത്തി. ഷേർഇബംഗ്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് മത്സര പരമ്പരയ്ക്കായി ടീം ജൂലൈ 16ന് ബംഗ്ലാദേശിലേക്ക് പുറപ്പെടും.
ബംഗ്ലാദേശിനെതിരായ പാകിസ്ഥാൻ ടി20 സ്‌ക്വാഡ്: സൽമാൻ അലി ആഗ (നായകൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയൽ, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഹസൻ നവാസ്, ഹുസൈൻ തലത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, സാഹിബ്‌സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സായിം അയ്യൂബ്, സൽമാൻ മിർസ, സൂഫിയാൻ മോഖിം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്