ലണ്ടന്‍: നാലര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വ്യാഴാഴ്ച ലോര്‍ഡ്സില്‍ ആരംഭിക്കുന്ന മൂന്നാമത്തെ ടെസ്റ്റിനുള്ള ടീമില്‍ ആര്‍ച്ചറെ ഉള്‍പ്പെടുത്തി. കൈമുട്ടിനേറ്റ പരിക്കും പുറംവേദനയും മൂലം ആര്‍ച്ചര്‍ വര്‍ഷങ്ങളായി ഏകദിന, ടി-ട്വന്റി മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചിരുന്നത്.
കഴിഞ്ഞ മാസം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ആര്‍ച്ചര്‍ സസെക്സിനായി 18 ഓവറുകള്‍ ബൗള്‍ ചെയ്തുകൊണ്ട് ഫിറ്റ്‌നസ് തെളിയിച്ചിരുന്നു. ഇതോടെയാണ് ഇംഗ്ലണ്ട് ടീമിലേക്ക് അദ്ദേഹത്തെ തിരികെ വിളിച്ചത്. അതിവേഗക്കാരനായ ബൗളറുടെ സാന്നിധ്യം തകര്‍പ്പന്‍ ഫോമിലുളള ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കൂട്ടാളികള്‍ക്കുമെതിരെ ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കും.
കഴിഞ്ഞയാഴ്ച രണ്ടാം ടെസ്റ്റില്‍ ഇന്ത്യയോട് 336 റണ്‍സിന് പരാജയപ്പെട്ട ടീമില്‍ ഇംഗ്ലണ്ട് ഒരു മാറ്റം മാത്രമേ വരുത്തിയിട്ടുള്ളൂ. ജോഷ് ടങ്കിന് പകരമാവും ആര്‍ച്ചര്‍ ടീമിലെത്തുക. പരമ്പരയില്‍ 11 വിക്കറ്റുകളുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായെങ്കിലും ടങ്കിന്റെ ഇക്കോണമി റേറ്റ് 4.56 റണ്‍സാണ്. അതേസമയം കാര്യമായ നേട്ടമുണ്ടാക്കാഞ്ഞ ബ്രൈഡണ്‍ കാര്‍സും ക്രിസ് വോക്‌സും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
2019 നും 2021 നും ഇടയില്‍ കളിച്ച 13 ടെസ്റ്റുകളില്‍ നിന്ന് 31.04 ശരാശരിയില്‍ 42 വിക്കറ്റുകള്‍ ആര്‍ച്ചര്‍ വീഴ്ത്തിയിട്ടുണ്ട്. 2019 ആഷസില്‍ 20.27 ശരാശരിയില്‍ 20 വിക്കറ്റുകള്‍ നേടി. ഇക്കാലയളവില്‍ അമിതമായി ബൗള്‍ ചെയ്യേണ്ടി വന്നതാണ് പരിക്കിന്റെ പിടിയിലാവാന്‍ കാരണം.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനിടെ ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ചുകളുടെ മേല്‍നോട്ടത്തില്‍ ആര്‍ച്ചര്‍ പതിവായി പരിശീലന പിച്ചുകളില്‍ പന്തെറിഞ്ഞിരുന്നു. ചീഫ് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആര്‍ച്ചറിന് പച്ചക്കാര്‍ഡ് കാണിച്ചു. ലോര്‍ഡ്‌സില്‍ പച്ചപ്പുല്ലു നിറഞ്ഞ പിച്ചാണ് ഇംഗ്ലണ്ട് ഒരുക്കുന്നത്. ആര്‍ച്ചറിന് രണ്ടാം അരങ്ങേറ്റത്തിനുള്ള ഒന്നാന്തരം വേദിയാകും ഇതെന്ന് വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ട് സാധ്യതാ ടീം: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്