ലണ്ടന്‍: നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍കാരസിനെ തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍ തന്റെ കന്നി വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. മൂന്ന് മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്ന കടുത്ത മത്സരത്തില്‍ 4-6, 6-4, 6-4, 6-4 എന്ന നിലയിലാണ് ഇറ്റാലിയന്‍ താരം സിന്നറിന്റെ വിജയം.
അഞ്ചാഴ്ച മുന്‍പ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ തന്നെ പരാജയപ്പെടുത്തിയ സ്പാനിഷ് താരം അല്‍കാരസിനോടുള്ള മധുര പ്രതികാരം കൂടിയായി സിന്നറിന്റെ വിജയം. അല്‍കാരസിനെതിരായ തുടര്‍ച്ചയായ അഞ്ച് പരാജയങ്ങളുടെ പരമ്പരയും സിന്നര്‍ മറികടന്നു. ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലിലെ അല്‍കാരസിന്റെ ആദ്യ പരാജയവുമാണിത്. 24 മല്‍സരം തുടര്‍ച്ചയായി ജയിച്ച ശേഷമുള്ള ആദ്യ പരാജയവും.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം വിംബിള്‍ഡണ്‍ നേടുന്ന ചരിത്രത്തിലെ അഞ്ചാമത്തെ വ്യക്തിയാകാന്‍ എത്തിയ അല്‍കാരസിന് മികച്ച തുടക്കമാണ് ലഭിച്ചത്. 4-6 ന് ആദ്യ സെറ്റ് അല്‍കാരസാണ് സ്വന്തമാക്കിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് താളം തെറ്റി. അവസരം മുതലെടുത്ത് അടുത്ത മൂന്ന് സെറ്റുകളും സ്വന്തമാക്കി സിന്നര്‍ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്