ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരം പാഴാക്കി ആസ്റ്റൺ വില്ല. ഇന്ന് സ്വന്തം മൈതാനത്ത് എവർട്ടണിനോട് എതിരില്ലാത്ത ഒരു ഗോളിനോട് തോറ്റതോടെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 43 പോയിന്റുകൾ ഉള്ള വില്ല മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
സീസണിൽ സ്വന്തം മൈതാനത്ത് ഉഗ്രൻ ഫോമിലുള്ള വില്ല 15 മാസത്തിനിടയിൽ അവിടെ രണ്ടാമത്തെ മാത്രം പരാജയമാണ് ഇന്ന് വഴങ്ങിയത്. വില്ല ആധിപത്യം പുലർത്തിയെങ്കിലും അവർക്ക് എവർട്ടൺ പ്രതിരോധത്തെയോ ജോർദൻ പിക്‌ഫോർഡിനെയോ മറികടക്കാൻ ആയില്ല.
സ്വന്തം മൈതാനത്തെ വില്ലയുടെ 11 കളിയുടെ വിജയകുതിപ്പിനാണ് ഇന്ന് അന്ത്യം ആയത്. രണ്ടാം പകുതിയിൽ വില്ല പ്രതിരോധത്തിൽ ഉണ്ടായ പിഴവിൽ നിന്നു മക്‌ന്വീൽ ഉതിർത്ത ഷോട്ട് മാർട്ടിനസ് തടഞ്ഞെങ്കിലും റീ ബോണ്ടിൽ നിന്നു മികച്ച ചിപ്പിലൂടെ മാർട്ടിനസിനെ മറികടന്ന ബാരി ഡേവിഡ് മോയസിന്റെ ടീമിന് വിജയം സമ്മാനിക്കുയായിരുന്നു.
കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്നു താരത്തിന്റെ മൂന്നാം ഗോൾ ആണ് ഇത്. പരിക്ക് വലക്കുന്ന എവർട്ടൺ ജയത്തോടെ ലീഗിൽ പത്താം സ്ഥാനത്തേക്ക് കയറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
