ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തോൽവിയിൽ യഥാർത്ഥ വില്ലൻമാരെ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും ചില ആളുകൾ ന്യൂസിലൻഡ് ഇന്നിംഗ്‌സിലെ മധ്യ ഓവറുകളിൽ അനായാസം സിംഗിളെടുക്കാൻ അനുവദിച്ചതാണ് തോൽവിക്ക് കാരണമായതെന്ന് സുനിൽ ഗവാസ്‌കർ മത്സരശേഷം പറഞ്ഞു.
"ആരുടെയും പേര് ഞാൻ പറയുന്നില്ല. പക്ഷെ ചില ആളുകൾ ന്യൂസിലൻഡ് ബാറ്റർമാരെ അനായാസം സിംഗിളെടുക്കാൻ അനുവദിച്ചു. രോഹിത് ശർമയും വിരാട് കോഹ്ലിയും ഉജ്ജ്വലമായാണ് ഫീൽഡ് ചെയ്തത്. കോഹ്ലിയുടെ അത്‌ലറ്റിസിസം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മറ്റ് ചിലരുടെ ഫീൽഡിംഗ് കുറച്ചു കൂടി മെച്ചെപ്പെടുത്താമായിരുന്നു" സൈമൺ ഡൂളുമായുള്ള ചർച്ചയിൽ ഗവാസ്‌കർ വ്യക്തമാക്കി.
പിച്ചിലെ വേഗക്കുറവ് കാരണം ഇന്ത്യൻ ബൗളർമാർ ആധിപത്യം നേടുമെന്ന് കരുതിയ ഘട്ടത്തിലായിരുന്നു ന്യൂസിലൻഡ് അനായാസം സ്‌കോർ ചെയ്തതെന്ന് ഗവാസ്‌കർ പറഞ്ഞു. ഈ ഘട്ടത്തിൽ ന്യൂസിലൻഡിനെ 260-270 റൺസിനുള്ളിൽ ഒതുക്കാൻ ഇന്ത്യക്കാവുമെന്നായിരുന്നു കരുതിയത്. ഇന്ത്യ അനായാസ ജയം നേടുമെന്നും കരുതി. എന്നാൽ വിൽ യങും ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്‌സും തമ്മിലുള്ള കൊച്ചുകെട്ടുകൾ കാര്യങ്ങൾ മാറ്റിമറിച്ചു. 300 റൺസിലെത്തുമായിരുന്ന സ്‌കോറിനെ ഇരുവരും ചേർന്ന് 337ൽ എത്തിച്ചു. പ്രത്യേകിച്ച് സിംഗിളുകളെ ഡബിളുകളാക്കി ഡാരിൽ മിച്ചൽ വിക്കറ്റിനിടയിലെ ഓട്ടത്തിൽ മികച്ചു നിന്നുവെന്നും ഗവാസ്‌കർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
