തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. രാവിലെ മുതൽ തന്നെ സ്വർണവില സർവ്വകാല റെക്കോർഡിലാണ്. ഇന്ന് ഉച്ചയ്ക്ക് മാത്രം ഒരു പവന് 1,600 രൂപ വർധിച്ചു. ഇതോടെ സ്വർണം ഇതുവരെ കണ്ട ഏറ്റവും ഉയർന്ന വിലയിലെത്തി.
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനം, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിലാണ് ചെലവ് വരുന്നത്.
അന്താരാഷ്ട്ര തലത്തിൽ സംഘർഷങ്ങൾ കൂടിവരുന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
