തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിക്കച്ചവടത്തിൽ പങ്കെടുത്തതായി കണ്ടെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്. നാർക്കോടിക് സെൽ നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സിപിഒമാരായ അഭിൻജിത്, രാഹുൽ എന്നിവർ ലഹരി ഉപയോഗത്തിലും കച്ചവടത്തിലും നേരിട്ട് പങ്കാളികളാണെന്ന് കണ്ടെത്തിയത്.
നാർക്കോടിക് സെൽ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റൂറൽ എസ്പി ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനും എസ്പി നിർദേശം നൽകി.
ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി നാർക്കോടിക് സെൽ തിരുവനന്തപുരത്ത് വ്യാപക പരിശോധനകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ലഹരിക്കടത്ത് നടത്തുന്ന സംഘങ്ങളെ പിന്തുടർന്നപ്പോൾ, പൊലീസ് ഉദ്യോഗസ്ഥർ തന്നെ ലഹരി ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. അഭിൻജിത്തിനും രാഹുലിനുമെതിരെ സംയുക്ത അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
