തോമസ് ഫ്രാങ്കിനെ പുറത്താക്കാനൊരുങ്ങി ടോട്ടനം ഹോട്ട്‌സ്പർ

JANUARY 20, 2026, 7:05 AM

പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ് ഹാം യുണൈറ്റഡിനോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ ടോട്ടനം ഹോട്ട്‌സ്പർ പരിശീലകൻ തോമസ് ഫ്രാങ്കിന്റെ ഭാവി തുലാസിലായി.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പർസ് പരാജയപ്പെട്ടത്. ഈ തോൽവിയോടെ 22 മത്സരങ്ങളിൽ നിന്ന് വെറും ഏഴ് വിജയങ്ങൾ മാത്രം നേടിയ ടോട്ടനം പോയിന്റ് പട്ടികയിൽ 14 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ വേനൽക്കാലത്ത് ആഞ്ചെ പോസ്റ്റെകോഗ്ലുവിന് പകരക്കാരനായാണ് തോമസ് ഫ്രാങ്ക് ചുമതലയേറ്റത്. എന്നാൽ എല്ലാ മത്സരങ്ങളിലുമായി കഴിഞ്ഞ എട്ട് കളികളിൽ ഒന്നിൽ പോലും വിജയിക്കാൻ സ്പർസിന് സാധിച്ചിട്ടില്ല എന്നത് മാനേജ്‌മെന്റിനെ കടുത്ത തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ഇതിനിടെ എഫ്.എ കപ്പിൽ നിന്ന് ആസ്റ്റൺ വില്ലയോട് തോറ്റ് പുറത്തായതും ടീമിന് തിരിച്ചടിയായി. വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബോറൂസിയ ഡോർട്ട്മുണ്ടിനെ നേരിടാനിരിക്കെ സ്പർസ് വലിയ തീരുമാനം എടുത്തേക്കും എന്നാണ് സൂചന. 2026ൽ പ്രീമിയർ ലീഗിൽ ഇതുവരെ ഒരേയൊരു വിജയം മാത്രമാണ് ടീമിന് നേടാനായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam