ബാഴ്‌സലോണയുടെ യുവ മിഡ്ഫീൽഡർ പാബ്ലോ ടോറെ സ്പെയിനിന്റെ ലാ ലിഗ ക്ലബായ മല്ലോർക്കയിലേക്ക് ഈ വേനൽക്കാല ട്രാൻസ്ഫർ സമയത്ത് ചേരാനുള്ള തീരുമാനത്തിൽ ആണ് താരം എന്നാണ് ലഭിക്കുന്ന വിവരം.
22 വയസ്സുള്ള താരം, മല്ലോർക്കയുടെ പുതിയ കോച്ച് ജാഗോബ അറാസത്തെയുടെ ടീമിൽ ചേരാനാണ് സാധ്യത എന്നാണ് പുറത്തു വരുന്ന വിവരം. ഏകദേശം €5 മില്യൺ വില വരുന്ന ഡീലിലാണ്, ടോറെയുടെ റൈറ്റ്സിന്റെ 50% മാത്രമാണ് ഇവർ വാങ്ങുന്നത്. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട രേഖകൾ ഇപ്പോൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്, അവസാന നടപടികൾ പൂർത്തിയായാൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മല്ലോർക്കയിലേക്ക് മാറാൻ താൽപ്പര്യമുണ്ടെന്ന സൂചന ടോറെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നൽകിയത് – അതും ഒരു ഇൻസ്റ്റാഗ്രാം ലൈക്കിലൂടെ. @aficionrcdm എന്ന അക്കൗണ്ട് പോസ്റ്റ് ചെയ്ത മല്ലോർക്കയുടെ പ്രതീക്ഷിച്ച വരാനിരിക്കുന്ന സീസണിലെ ഇലവൻ എന്ന പോസ്റ്റാണ് ടോറെ ലൈക്ക് ചെയ്തത്. ഈ ചെറിയ 'ലൈക്ക്' ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, താരത്തിന്റെ ഭാവി മല്ലോർക്കയിലേക്കാണ് എന്ന അഭ്യൂഹങ്ങൾക്കു കരുത്ത് പകരുകയും ചെയുകയായിരുന്നു.
മല്ലോർക്കയുടെ പ്രീസീസൺ ജൂലൈ 10-നാണ് ആരംഭിക്കുന്നത്. അടുത്ത് തന്നെ ടോറെയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. മല്ലോർക്ക ഇതിനകം തന്നെ ബാർഡ്ഘ്ജിയെ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ടോറെ അടുത്ത ദിവസങ്ങളിൽ മല്ലോർക്കയിലേക്ക് ചേക്കേറും എന്നതാണ് ലഭിക്കുന്ന വിവരം. സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ കിട്ടാൻ സാധ്യതയുള്ള ഒരു ക്ലബ്ബിൽ അദ്ദേഹം പുതിയ അധ്യായം തുടങ്ങും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്