ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജിയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിനാണ്.
ചെൽസിക്കായി പാൽമർ ഇരട്ട ഗോൾ നേടി. ചെൽസിയുടേത് ഇത് രണ്ടാം ക്ലബ് ലോകകപ്പ് കിരീടമാണ്.ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് പിഎസ്‌ജിയെ ചെൽസി വീഴ്ത്തിയത്. രണ്ടാം പകുതിയിൽ തിരിച്ചുവരാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങളെ ചെൽസി പ്രതിരോധിച്ചു. 2021ന് ശേഷം ഇതാദ്യമായാണ് ചെൽസി ക്ലബ് ലോകകപ്പ് നേടിയത്.
22, 30 മിനിറ്റുകളിലായിരുന്നു പാൽമറിൻ്റെ ഗോളുകൾ. പാൽമറിൻ്റെ അസിസ്റ്റിൽ നിന്ന് 43ാം മിനിറ്റിലാണ് പെഡ്രോ മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സൂപ്പർ സേവുകളുമായി ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് പ്രതിരോധക്കോട്ട തീർത്തതോടെ പിഎസ്‌ജിയുടെ കിരീട സ്വപ്നം പൊലിഞ്ഞു.
22ാം മിനിറ്റിൽ പിഎസ്‌ജി ബോക്സിലേക്ക് ചെൽസി താരങ്ങൾ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിലാണ് ആദ്യ ഗോൾ പിറന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്