ന്യൂഡല്‍ഹി: ജേക്കബ് തോമസ് ഐപിഎസ് പ്രതിയായ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീം കോടതി. 25000 രൂപയാണ് സുപ്രീം കോടതി പിഴയിട്ടത്.
നെതര്ഡലന്‍ഡ്‌സിലേക്ക് അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പിഴയിട്ടത്.
ഉദ്യോഗസ്ഥരുടെ പട്ടിക നേരത്തെ തന്നെ കൈമാറിയെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണെന്ന് സുപ്രീം കോടതി കേന്ദ്രത്തെ വിമര്‍ശിക്കുകയും ചെയ്തു. കോടതിയെ വിഡ്ഢിയാക്കാനാണോ ശ്രമമെന്നാണ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ കേന്ദ്രത്തോട് ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉച്ചയ്ക്ക് ശേഷം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തിരുത്തി. ഉത്തരവാദിത്തമില്ലാത്ത ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കോടതി പിഴയീടാക്കാന്‍ ഉത്തരവിടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
