ദുബായ്: ബര്‍മിംഗ്ഹാം ടെസ്റ്റിലെ ചരിത്രത്തില്‍ ഇടം പിടിച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഐസിസി പുരുഷ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 269 ഉം രണ്ടാം ഇന്നിംഗ്‌സില്‍ 161 ഉം റണ്‍സ് നേടിയ ഗില്‍, ടെസ്റ്റ് ബാറ്റര്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് 23 ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
ഇംഗ്ലണ്ട് പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഗില്‍ ഇതിനകം 585 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയില്‍ ഇനി മൂന്ന് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്. 2023 സെപ്റ്റംബറിലെ 14 ാം റാങ്കായിരുന്നു ഐസിസി റാങ്കിംഗിലെ ഗില്ലിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സ്ഥാനം.
ഒന്നാമന്‍ ബ്രൂക്ക്
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ഏറ്റവും പുതിയ റാങ്കിംഗ് അപ്ഡേറ്റില്‍ ഗണ്യമായ കുതിപ്പ് നേടി. ബര്‍മിംഗ്ഹാമില്‍ ആദ്യ ഇന്നിംഗ്‌സില്‍ 158 റണ്‍സ് നേടിയ ബ്രൂക്ക് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സഹതാരം ജോ റൂട്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ ഒരാഴ്ചക്കാലം ഐസിസി ടെസ്റ്റ് ബാറ്റര്‍ റാങ്കിംഗില്‍ ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ജഡേജക്ക് മുന്നേറ്റം
റാങ്കിംഗ് അപ്ഡേറ്റ് ഇന്ത്യയ്ക്ക് കൂടുതല്‍ സന്തോഷകരമായ വാര്‍ത്തകള്‍ നല്‍കി. രവീന്ദ്ര ജഡേജ ബാറ്റര്‍ റാങ്കിംഗില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 39 ാം സ്ഥാനത്തെത്തി. ബര്‍മിംഗ്ഹാം ടെസ്റ്റില്‍ 89, 69 എന്നിങ്ങനെയായിരുന്നു ബാറ്റുകൊണ്ടുള്ള ജഡേജയുടെ പ്രകടനം. ബര്‍മിംഹാമില്‍ 184 ഉം 88 ഉം റണ്‍സ് നേടിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാമി സ്മിത്ത് 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.
ബൗളര്‍മാരും തിളങ്ങി
ബര്‍മിംഗ്ഹാമില്‍ ഇന്ത്യയുടെ പേസര്‍മാരുടെ പ്രകടനത്തിനും പ്രതിഫലം ലഭിച്ചു. ഏഴ് വിക്കറ്റ് നേട്ടത്തിന് ശേഷം മുഹമ്മദ് സിറാജ് ടെസ്റ്റ് ബൗളര്‍മാരില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി, അതേസമയം ആകാശ് ദീപിന്റെ 10 വിക്കറ്റ് നേട്ടം 39 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അദ്ദേഹത്തെ 45-ാം റാങ്കിലെത്തിച്ചു.
മുന്നേറി മുള്‍ഡര്‍
ബുലവായോയില്‍ സിംബാബ്വെക്കെതിരായ ടെസ്റ്റില്‍ 367 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ച ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡര്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ 34 സ്ഥാനങ്ങള്‍ മുന്നേറി 22-ാം സ്ഥാനത്തെത്തി. മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ മുള്‍ഡര്‍ ബൗളര്‍മാരുടെ പട്ടികയില്‍ 48-ാം സ്ഥാനത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്