കോട്ടയം: ലഹരിയ്ക്ക് അടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടതായി റിപ്പോർട്ട്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം ഉണ്ടായത്. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
കുറവിലങ്ങാട് സ്വദേശി ജോൺസനാണ് കിണറ്റിൽ വീണത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് ജോൺസനെ കരയിൽ കയറ്റിയത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്